anugrahavision.com

2025 നവംബർ 15, 16 തീയതികളിൽ ന്യൂഡൽഹിയിൽ വച്ച് നടന്ന യംഗ് ഇൻഡ്യൻസ് പാർലമെൻ്റ് 2025 നാഷണൽ ഫൈനൽസിൽ മികച്ച സ്വകാര്യബില്ലിനുള്ള പുരസ്ക്കാരം*

തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ +2 വിദ്യാർത്ഥിനി എസ്. ആർ. സീതാലക്ഷ്മി കരസ്ഥമാക്കി. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ദേശീയ തല മത്സരം മുൻ എം പിയും എഴുത്തുകാരനുമായ ശ്രീ. ബൈജയന്ത് പാണ്ഡ ഉത്ഘാടനം ചെയ്തു.
എസ്. ആർ സീതാലക്ഷ്മി തുടർച്ചയായി രണ്ട് തവണ ക്യാപിറ്റൽ ഡിസ്ട്രിക്ട് സഹോദയ കലാതിലക പട്ടം നേടിയിട്ടുണ്ട്.
2025 സംസ്ഥാന സി.ബി.എസ്.ഇ
സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം എന്നിവയിൽ എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊഞ്ചിറവിള പൈതൃകത്തിൽ പി. സുജീഷ്കുമാറിൻ്റേയും (ലേ സെക്രട്ടറി, ഗവ: ഹോമിയോ പതിക്ക് മെഡിക്കൽകോളേജ് ആശുപത്രി ) എം.എസ് രഞ്ജിതയുടേയും (അസിസ്റ്റൻ്റ് പ്രൊഫസർ, ഗവ: വിമൻസ് കോളേജ്, തിരുവനന്തപുരം) മകളാണ്.

Spread the News

Leave a Comment