മലപ്പുറം.ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പരിപാടിയുടെ തിയ്യതി, സമയം എന്നിവ വാങ്ങി അന്ന് തന്നെ ബന്ധപ്പെട്ട ലോക്‌സഭാ മണ്ഡലത്തിന്റെ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ ഓഡിറ്റോറിയം ഉടമകളും മാനേജര്‍മാരും രേഖാമൂലം അറിയിക്കണമെന്ന് ഇലക്്ഷന്‍ എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറായ(മലപ്പുറം ജില്ല) ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കാലയളവിലുള്ള മറ്റ് ബുക്കിങ് വിവരങ്ങളും പ്രസ്തുത ഉദ്യോഗസ്ഥനെ അറിയിക്കണം. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.
No Comment.