anugrahavision.com

33 ആം ഡിവിഷൻ തിരിച്ചുപിടിക്കാൻ അങ്കക്കളത്തിൽ അനന്തനാരായണൻ

ചെർപ്പുളശ്ശേരി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നഷ്ടപ്പെട്ട 33 ആം ഡിവിഷൻ തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപ്പിച്ച ദൗത്യവുമായി എ അനന്തനാരായണൻ. ദീർഘകാലമായി സിപിഐഎമ്മിന് വേണ്ടി രാപ്പകൽ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അനന്തൻ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ അനന്തനാരായണൻ ദീർഘകാലം ദേശാഭിമാനിയുടെ ചെർപ്പുളശ്ശേരി ലേഖകനും ആയിരുന്നു. ഇപ്പോൾ ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരനാണ്. രാഷ്ട്രീയ രംഗത്തെ പരിചയസമ്പത്ത് അനന്തനാരായണനെ പാർട്ടിയുടെ വിവിധ ചുമതലകളിൽ നിയോഗിച്ചു. ഏതു പ്രതിസന്ധിയിലും പാർട്ടിക്കൊപ്പം സഞ്ചരിച്ച അനന്തൻ തൂത വീട്ടിക്കാട് മേഖലകളിൽ നിരവധിയായ പ്രവർത്തനങ്ങളുമായി ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണമായ 33 ഡിവിഷൻ ബിജെപിയാണ് ജയിച്ചു കയറിയത്. ജന്മം കൊണ്ടും കർമ്മം കൊണ്ടും ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളും, അവകാശങ്ങളും അടുത്തറിയുന്ന അനന്തന്റെ കന്നിയങ്കം കുറിക്ക് കൊള്ളും എന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ. നോമിനേഷൻ കൊടുക്കുന്നതിനു മുമ്പ് തന്നെ പ്രദേശത്തെ വീടുകളിൽ എല്ലാംകയറി   എല്ലാവരെയും കണ്ടു കഴിഞ്ഞു. തികഞ്ഞ വിജയ  പ്രതീക്ഷയിൽ തന്റെ സാന്നിധ്യം നഗരസഭയിൽ ഉണ്ടാവുമെന്ന് ഉറച്ചു വിശ്വസിച്ചു തന്നെയാണ് മത്സരരംഗത്ത് സജീവമായത്. എന്തായാലും ചെർപ്പുളശ്ശേരി നഗരസഭയിലെ ശക്തമായ മത്സരമാവും 33 ആം ഡിവിഷനിൽ ഇത്തവണ കാണാൻ കഴിയുക

Spread the News

Leave a Comment