anugrahavision.com

പ്രകടനപത്രികയിലേക്ക് വികസന ജാഥയിലൂടെ പൊതുജനാഭിപ്രായം തേടിയുള്ള യുഡിഎഫ് സംരംഭത്തോട് ആവേശകരമായ പ്രതികരണം

അങ്ങാടിപ്പുറം : തെരഞ്ഞെടുപ്പിനെ നേരിടാൻ ജനങ്ങൾക്കു മുമ്പാകെ സമർപ്പിക്കുന്ന പ്രകടനപത്രിയിലേക്ക് വികസന ജാഥ നടത്തി പൊതുജനാഭിപ്രായങ്ങൾ തേടുന്ന യുഡിഎഫ് സംരംഭത്തോട് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജാഥക്കു നൽകുന്ന സ്വീകരണ കേന്ദ്രങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള പെട്ടിയിൽ പൊതുജനങ്ങൾ ധാരാളമായി അവരുടെ അഭിപ്രായങ്ങൾ നിക്ഷേപിക്കുന്നുണ്ട്. ഇതിനുപുറമേ സമൂഹമാധ്യമങ്ങൾ വഴിയും യുഡിഎഫ് നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു കൊണ്ട് ജനകീയാടിസ്ഥാനത്തിലാണ് ജനകീയാസൂത്രണം പോലെ തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ജനകീയ പ്രകടനപത്രികയും യുഡിഎഫ് തയ്യാറാക്കുന്നത്.

Spread the News

Leave a Comment