anugrahavision.com

തൂത ഭഗവതി ക്ഷേത്രം കാളവേല -പൂരം പ്രാദേശിക കമ്മിറ്റി ഭാരവാഹികളുടെ യോഗം 17 ന്

ചെർപ്പുളശ്ശേരി: തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല-പൂരം എന്നിവയില്‍ പങ്കെടുക്കുന്ന പ്രാദേശിക കമ്മിറ്റി ഭാരവാഹികളുടെ യോഗം 2024 മാര്‍ച്ച് 17 ഞായറാഴ്ച നടക്കും. രാവിലെ 10:30 ന് പ്രാദേശിക പൂരാഘോഷ കമ്മിറ്റി ഭാരവാഹികളുടെ യോഗവും, 11 മണിക്ക് പ്രാദേശിക കാളവേല ആഘോഷക്കമ്മിറ്റി ഭാരവാഹികളുടെ യോഗവുമാണ് ചേരുന്നത്. ബന്ധപ്പെട്ട ഭാരവാഹികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി സി കൃഷ്ണദാസ് പ്രസിഡണ്ട് സിഎം പ്രദീപ് എന്നിവർ അറിയിച്ചു.

Spread the News
0 Comments

No Comment.