anugrahavision.com

തദ്ദേശ തെരഞ്ഞെടുപ്പും തീവ്ര വോട്ടർ പട്ടികയും. ജില്ലാ കലക്ടർമാരുമായി തെരഞ്ഞെടുപ്പ് കമ്മീഷണർ സംബന്ധിച്ചു .

തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.. ചീപ്പ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കരുടെ സാന്നിധ്യത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കണം എന്നും അതിന് തീവ്ര വോട്ടർപട്ടികയുടെ പരിഷ്കരണം പ്രശ്നമാകരുതെന്നും യോഗത്തിൽ ചീഫ് സെക്രട്ടറി ഓഫീസർ പറഞ്ഞു.

രണ്ട് ഭരണഘടന സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ സുപ്രധാനമാണെന്നും അതെല്ലാം തന്നെ ജില്ലകളിൽ നടപ്പാക്കുമെന്നും ജില്ലാ കലക്ടർമാരും യോഗത്തിൽ പറഞ്ഞു. 14 ജില്ലയിലെ കലക്ടർമാരും യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.

Spread the News

Leave a Comment