ചെർപ്പുളശ്ശേരി. മാണിക്യംപാറ-കടമ്പൂർ റോഡ് നിർമ്മാണോദ്ഘാടനം അഡ്വ. കെ പ്രേംകുമാർ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 51 ലക്ഷം രൂപയും,കേരള സംസ്ഥാന ബജറ്റിൽ അനുവദിക്കപ്പെട്ട 75ലക്ഷം രൂപയും ചേർത്ത് 1.26 കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് മാണിക്യംപാറ-കടമ്പൂർ റോഡിൽ നടത്തുന്നത്.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. വിജയലക്ഷ്മി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പ്രീതാ മോഹൻദാസ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.രാധാകൃഷ്ണൻ , കടമ്പൂർ വാർഡ് മെമ്പർ എ.വിജിത, അമ്പലപ്പാറ പഞ്ചായത്ത് എ.ഇ ശ്രീജ തങ്കച്ചൻ, റോഡ് കോൺട്രാക്ടർ അഖിൽ എം.ആർ ബിജു കെ.പി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.