anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

2026ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു മികച്ച കലാനിരൂപകനുള്ള  പുരസ്‌കാരം . കെ.ബി. രാജ് ആനന്ദിന്

അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ ചെണ്ട വാദക വല്ലഭനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. തൗര്യത്രികകലയായ കഥകളിയുടെ സമസ്തമേഖലകളിലും തന്റേതായ കയ്യൊപ്പുപതിപ്പിച്ച മഹാപ്രതിഭ കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളുടെ സ്മരണാര്‍ത്ഥം നല്‍കിവരാറുള്ള കലാസാഗര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. . കെ.ബി. രാജ് ആനന്ദ് (കലാനിരൂപണം), . കല്ലുവഴി വാസു (വേഷം), . കോട്ടയ്ക്കല്‍ പി.ഡി. നമ്പൂതിരി (സംഗീതം),  കലാമണ്ഡലം നാരായണന്‍കുട്ടി‍ & വിജയമണിയമ്മ (ചെണ്ട),                . കൊടശ്ശേരി പരമേശ്വരന്‍ നായര്‍ (മദ്ദളം),  കോട്ടയ്ക്കല്‍ രാമചന്ദ്രന്‍ ( ചുട്ടി)      എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്കാരം.  ടി.കെ. അച്യുതന്‍, . കലാമണ്ഡലം ഉണ്ണികൃഷ്ണന്‍,   ആനന്ദ് എന്നിവരടങ്ങുന്ന പുരസ്കാരനിര്‍ണ്ണയസമിതിയാണ് പുരസ്കൃതരെ തെരഞ്ഞെടുത്തത്.

മെയ് 28ന് കാറല്‍മണ്ണ കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഹാളില്‍ വച്ച് ഒരു പിറന്നാളിന്റെ ഓര്‍മ്മ എന്ന പേരില്‍ നടത്തുന്ന സ്മൃതിസദസ്സില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി രാജന്‍ പൊതുവാള്‍ അറിയിച്ചു.

Spread the News

Leave a Comment