anugrahavision.com

ചെങ്കോട്ടയെ ഇളക്കി മറിച്ച് എ വിജയ രാഘവൻ.. റോഡ് ഷോയിൽ പങ്കെടുത്തത് ആയിരങ്ങൾ

ചെർപ്പുളശ്ശേരി. പാലക്കാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി എ വിജയരാഘവന്റെ ഷോർണൂർ മണ്ഡലത്തിലെ റോഡ് ഷോയിൽ പങ്കെടുത്തത് ആയിരങ്ങൾ. രാവിലെ കാറൽമണ്ണയിൽ നിന്നും ആരംഭിച്ച റോഡ് ഷോ വെള്ളിനേഴി,തൃക്കടീരി, ചളവറ, കോതകുർശ്ശി, വാണിയംകുളം,ഷോർണൂർ, നെല്ലായ എന്നീ സ്ഥലങ്ങളിലൂടെ വൈകുന്നേരം ആറുമണിയോടെ ചെർപ്പുളശ്ശേരിയിൽ എത്തിച്ചേർന്നു. ഈ യാത്രയിൽ ഉടനീളം സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ വീടുകളിലും എ വിജയരാഘവൻ സന്ദർശനം നടത്തി. ഓരോ സ്ഥലത്തെ സ്വീകരണത്തിലും നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ചെർപ്പുളശ്ശേരിയിൽ നടന്ന സി എ എ പ്രതിഷേധ മാർച്ചിലും എ വിജയരാഘവൻ പങ്കെടുത്തു. ഷോർണൂർ മണ്ഡലം എം എൽ എ പി മമ്മി കുട്ടി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, സി പി ഐ നേതാവ് ഒ കെ സൈദലവി , ചെർപ്പുളശ്ശേരി സി പി ഐ എം ഏരിയ സെക്രട്ടറി നന്ദകുമാർ, കെ ശ്രീധരൻ, ഇ bചന്ദ്രബാബു, പി കെ സുജിത്ത്, കുട്ടികൃഷ്ണൻ തുടങ്ങി നിരവധി നേതാക്കൾ എ വിജയരാഘവനെ അനുഗമിച്ചു,

Spread the News
0 Comments

No Comment.