മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 ന്റെ ഭാഗമായി, മറൈൻ സർവീസസ് ഡിപി വേൾഡിന്റെ ഗ്ലോബൽ സിഒഒ ഗണേഷ് രാജ്, സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡയറക്ടർ (പ്രോജക്ട്സ്), എസ്. ടി. സെൽവം എന്നിവർ തമ്മിൽ തമ്മിൽ ഈ ധാരണാപത്രം കൈമാറി. പ്രാരംഭ ഘട്ടത്തിൽ, യൂണിഫീഡറും എസ്എംഎഫ്സിഎല്ലും സംയുക്തമായി പ്രവർത്തന മികവ്, ഷിപ്പിംഗ് ഇടനാഴികൾ, ഡിഎഫ്സി സംയോജനം എന്നിവയിലുടനീളമുള്ള ഉപയോഗ മാതൃകകളെ വിലയിരുത്തുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യും. റോഡിൽ നിന്ന് കടലിലേക്ക് ചരക്ക് മാറ്റുന്നതും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതും, ഇന്ത്യയുടെ വിതരണ ശൃംഖലകളിലുടനീളം മൾട്ടിമോഡൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതുമായ, വാണിജ്യപരമായി ലാഭകരവും വിപുലീകരിക്കാവുന്നതുമായ, ഒരു മാതൃക സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഇന്ത്യയ്ക്ക് വേണ്ടി സുസ്ഥിരമായ ഒരു തീരദേശ ഷിപ്പിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നിർണായക ചുവടുവയ്പ്പാണ് ഈ പങ്കാളിത്തം പ്രതിനിധീകരിക്കുന്നത് എന്ന് സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡയറക്ടർ (പ്രോജക്ട്സ്), എസ്. ടി. സെൽവം പറഞ്ഞു. സുസ്ഥിരവും ശക്തവുമായ സമുദ്രവ്യാപാര ലോജിസ്റ്റിക്സിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് യൂണിഫീഡറിലൂടെ സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡുമായി ഡിപി വേൾഡ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നതെന്ന് മറൈൻ സർവീസസ് ഡിപി വേൾഡിന്റെ ഗ്ലോബൽ സിഒഒ ഗണേഷ് രാജ് പറഞ്ഞു. സുസ്ഥിര വളർച്ച, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി, ആഗോള മത്സരശേഷി എന്നിവ നേടിയെടുക്കുന്നതിനായുള്ള ഒരു പങ്കിട്ട പാത രൂപപ്പെടുത്തുന്ന ഇന്ത്യയുടെ സാഗർമാല പ്രോഗ്രാം, പിഎം ഗതി ശക്തി, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നിവയ്ക്ക് പൂരകമാവുന്നതാണ് ഈ സഹകരണം.