ചെർപ്പുളശ്ശേരി: തൃക്കടീരി പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റൻ ടി.എം.ഹംസ മുഹമ്മദ്, വൈസ് ക്യാപ്റ്റൻ എം. ഷഫീർ അലി, മാനേജർ ഹനീഫ കണ്ണേരി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ദിവസം ജനജാഗ്രത യാത്ര നടത്തി. ആദ്യദിനത്തിൽ കാർഗിലിൽ മണ്ഡലം സെക്രട്ടറി എൻ.കെ.ബഷീർ പതാക കൈമാറിയ യാത്ര പൂതക്കാട് സമാപിച്ചു, സമാപന സംഗമം ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു.എം.കെ.ഉനൈസ് മുഖ്യ പ്രഭാഷണം നടത്തി.രണ്ടാം ദിനം കോട്ടപ്പുറത്ത് നിന്നും ടി. മുസ്ഥഫ പതാക കൈമാറിയ ജാഥ കിഴൂർ റോഡിൽ സമാപിച്ചു, സമാപന സംഗമം മണ്ഡലം സെക്രട്ടറി ഹനീഫ കണ്ണേരി ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കെ.യു.ഹംസ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് നേതാക്കളായ ടി. മുസ്തഫ, പി.കുഞ്ഞിമുഹമ്മദ്, നൗഷാദ്.എ,നിഷാദ്.ടി,മുനീർ.കെ.കെ, താഹിർ പൂതക്കാട്, സലാം.ഒ.കെ, ഷെഫീഖ്, ഒ.കെ.ബഷീർ, മുഹമ്മദ് വി.കെ, ഇസ്മയിൽ.സി.കെ, നിഷാദ്.പി.ടി,നൗഷാദ്.എം.ടി, സലാമുദ്ദീൻ എം.ടി, ഫസൽ.എ, ആബിദ്.എ, നിസാർ എം.പി, എന്നിവർ നേതൃത്വം നൽകി.പഞ്ചായത്ത് പ്രസിഡൻറ് ഹംസ മുഹമ്മദ് അധ്യക്ഷത വഹിച്ചു.കബീർ വി.കെ.സ്വാഗതവും എം. ഷഫീർ അലി നന്ദിയും പറഞ്ഞു.