anugrahavision.com

മലയാളത്തിലെ ആദ്യ നോവൽ കുന്ദ ലത.. മോഹൻലാൽ തെറ്റ് തിരുത്തണമെന്ന് സുധാ നെടുങ്ങാടി

പെരിന്തൽമണ്ണ. ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ബിഗ് ബോസിലാണ് കഴിഞ്ഞ ദിവസം കേരളപ്പിറവിയുടെ ഭാഗമായി മോഹൻലാൽ കുറച്ചു ചോദ്യങ്ങൾ മത്സരാർത്ഥികളുടെ മുമ്പിൽ അവതരിപ്പിച്ചത്. കേരളത്തിലെ ആദ്യ നോവൽ ഏതെന്നായിരുന്നു അവതാരകനായ മോഹൻലാൽ കുട്ടികളോട് ചോദിച്ചത്. എന്നാൽ ആരും ഉത്തരം പറഞ്ഞില്ല എന്ന് മാത്രമല്ല മോഹൻലാൽ ഉത്തരം പറഞ്ഞു കൊടുക്കുകയും ചെയ്തു. അത്  ഇന്ദുലേഖ എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് സുധാ നെടുങ്ങാടി പറയുന്നു. തലക്കൊടി മഠം അപ്പു നെടുങ്ങാടി എഴുതിയ കുന്ദലതയാണ് മലയാളത്തിലെ ആദ്യ നോവൽ. ഇന്ദുലേഖ രണ്ടാമത്തെ നോവലാണ് . അത് ചന്തുമേനോൻ എഴുതിയതാണ്. മലയാളപ്പിറവി ദിവസം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇങ്ങനെ തെറ്റി പറയാൻ പാടില്ലായിരുന്നു എന്നും അടുത്ത ദിവസം തന്നെ അത് തിരുത്തി പറയണമെന്നും സുധാനട അങ്ങാടി ഫേസ്ബുക്കിലൂടെ പറഞ്ഞു. അപ്പുനങ്ങാടിയുടെ പേരമകളാണ് സുധാനടങ്ങാടി.

Spread the News

Leave a Comment