anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സ്‌മൈൽ കേരള ഫ്യൂചർ അസ്സമ്പ്ലി ശ്രദ്ധേയമായി*

ചെർപ്പുളശ്ശേരി: കേരള മുസ്‌ലിം ജമാഅതിന്റെ കീഴിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് ചെർപ്പുളശ്ശേരി ഡിവിഷൻ സംഘടിപ്പിച്ച ലെറ്റസ്‌ സ്മൈൽ വിദ്യാർത്ഥികളുടെ സ്മൈൽ കേരള ഫ്യൂച്ചർ അസ്സെമ്പ്ലി ഇന്നലെ വൈകുന്നേരം 4 മണിക്ക് ചെർപ്പുളശ്ശേരി നഗരത്തിൽ നടന്നു.മുഹമ്മദലി സഖാഫി മഠത്തപറമ്പ് പതാക കൈമാറി. സ്കെയ്റ്റിംഗ്, ദഫ്, ഫ്ലവർ ശോ കൊണ്ട് റാലി വർണാഭമായി.

നിരവധി വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു. ഉമർ സഖാഫി മാവുൻഡ്രി സമാപന പ്രസംഗം നടത്തി.
രാവിലെ 10 മണിക്ക് സ്‍മാർട്ട് കോർ അംഗങ്ങളുടെ ഫ്യൂച്ചർ ക്യാമ്പ് നടന്നു. റഫീഖ് മാസ്റ്റർ, കുഞ്ഞുമുഹമ്മദ്‌ സഖാഫി, സ്വാലിഹ് മോളൂർ ക്ലാസുകൾക് നേതൃത്വം നൽകി.സൈദലവി മാസ്റ്റർ,റഷീദ് സഖാഫി,റഷീദ് സഅദി, നജീബ് അഹ്സനി, മിസ്ഹബ് സഖാഫി, സ്വാലിഹ് സഖാഫി,ദിൽഷാദ് സഖാഫി, ഷമീർ സഖാഫി, നിഷാദ് സഖാഫി എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment