anugrahavision.com

60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി സ്വന്തം; രാജീവിനിത് സ്വപ്ന സാക്ഷാത്കാരം

ആലപ്പുഴ. സ്വന്തമായി ഒരുപിടി മണ്ണ് എന്നത് സ്വപ്നം മാത്രമായിരുന്ന രാജീവ്‌ ഇനി മുതൽ 10 സെന്റ് ഭൂമിയുടെ അവകാശിയാണ്.. ആലപ്പുഴ ജില്ലാതല പട്ടയ മേളയിലാണ് 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തുറവൂര്‍ സ്വദേശിയായ രാജീവിന് സ്വന്തമായി പട്ടയം ലഭിച്ചത്. തുറവൂർ വളമംഗലം സൗത്ത് സ്വദേശിയായ രാജീവിന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു സ്വന്തമായി അല്‍പം ഭൂമിയെന്നത്. ജില്ലാതല പട്ടയ മേളയിൽ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ രാജീവിന് സന്തോഷം വാക്കുകളിൽ ഒതുക്കാനായില്ല. 1965 മുതൽ പട്ടയമില്ലാത്ത ഭൂമിയിലാണ് താമസിക്കുന്നതെന്നും എന്നും ഭൂമിക്ക് പട്ടയം കിട്ടിയപ്പോൾ അതിയായ സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു. തുറവൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ താമസിക്കുന്ന രാജീവ്‌ പത്ര ഏജന്റാണ്. സംസ്ഥാന സർക്കാരിന്റെ ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്’ പദ്ധതിയിലൂടെയാണ് രാജീവിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.

Spread the News

Leave a Comment