anugrahavision.com

വികസന വാർത്ത വിശേഷം” ജനകീയ പ്രകാശനം*

അങ്ങാടിപ്പുറം : ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഞ്ചുവർഷത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള “വികസന വാർത്ത വിശേഷം” വാർത്ത പത്രിക പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആശാവർക്കർമാരും അംഗൻവാടി ടീച്ചർമാരും ഒരുമിച്ച് ചേർന്നുകൊണ്ട് ജനകീയമായി പ്രകാശനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി സഈദ ടീച്ചർ,വൈസ് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു ,ഫൗസിയ തവളങ്ങൾ,സെലീന താണിയൻ, ഉമ്മർ അറക്കൽ, കെ കെ സി എം അബു താഹിർ തങ്ങൾ,ജസീന അങ്കക്കാടൻ,സ്വാലിഹ നൗഷാദ്, തുമ്പലക്കാടൻ ബഷീർ,കോറാടൻ റംല,ഖദീജ തട്ടാരക്കാട്ടിൽ,സെക്രട്ടറി സുഹാസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment