ചെർപ്പുളശ്ശേരി. 83 സ്കൂളുകളിൽ നിന്നായി 6000 ത്തിൽ അധികം കുട്ടികൾ പങ്കെടുക്കുന്ന സബ്ജില്ലാ കലോത്സവത്തിന് ചെർപ്പുളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോ ജ്വല തുടക്കമായി. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി മമ്മിക്കുട്ടി എം എൽ എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റേജ് ഇനങ്ങളാണ് ഇന്ന് നടക്കുന്നത് കലോത്സവം ശനിയാഴ്ച സമാപിക്കും.