തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു തവണ മത്സരിച്ചവരെ ഇനി സ്ഥാനാർത്ഥിയാക്കണ്ട എന്നത് സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സ്ഥാനാർത്ഥിയാകുമ്പോൾ നിലവിലുള്ള ജോലിയിൽ നിന്നും ലീവ് എടുത്ത ശേഷം മാത്രമേ മത്സരിക്കാവൂ. സിപിഐഎം ഏരിയ ലോക്കൽ സെക്രട്ടറിമാർ മത്സരിക്കുമ്പോൾ പകരം ആളെ നിയമിച്ച ശേഷം മാത്രമേ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാടുള്ളൂ എന്നും പറയുന്നു. എന്നാൽ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇത്തരത്തിൽ മത്സരിക്കേണ്ടി വരുന്നവർ മുൻകൂട്ടി മേൽ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.