ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ എച്ച്.എം.സി മുഖേനെ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 നെ നിയമിക്കുന്നു.
ഗവ. അംഗീകൃത ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ മൂന്നിന് രാവിലെ 11 ന് ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഏലംകുളം താമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 2025 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ഫോണ്‍: 04933 230156.