ചെർപ്പുളശ്ശേരി. വരാൻ പോകുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ യുവനിരയെ മുൻനിർത്തി മത്സരിപ്പിച്ച് ഭരണം നിലനിർത്താൻ ഒരുങ്ങുകയാണ് ചെർപ്പുളശ്ശേരി എൽഡിഎഫ് കമ്മിറ്റി. ഇതിന്റെ പ്രാരംഭ ചർച്ചകൾ നടന്നു കഴിഞ്ഞു എന്നതാണ് സൂചന. നിലവിൽ കൗൺസിലർമാരായ പലരും ഇപ്രാവശ്യം മത്സരംഗത്ത് ഉണ്ടാവില്ല എന്നതും പറഞ്ഞു കേൾക്കുന്നുണ്ട്. സ്ത്രീകൾക്ക് മുൻതൂക്കമുള്ള വാർഡുകളിൽ അവർക്കായി സംവരണം ചെയ്ത സീറ്റുകൾ ജനകീയ സ്വഭാവമുള്ള വരും വിദ്യാസമ്പന്നരുമായ യുവതികൾക്ക് നൽകാനും ധാരണയായിട്ടുണ്ട്. ചെർപ്പുളശ്ശേരിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ഏറ്റവും നല്ല പ്രകടനപത്രിക ജനമധ്യത്തിലേക്ക് എത്തിക്കാനും എൽഡിഎഫ് ധാരണയായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ ചർച്ചകളെല്ലാം അവസാനിപ്പിച്ച് ഗോദയിൽ ഇറങ്ങാനാണ് എൽഡിഎഫിന്റെ ശ്രമം.