anugrahavision.com

ചെർപ്പുളശ്ശേരി സബ്ജില്ലാ കലോത്സവം തുടങ്ങി

ചെർപ്പുളശ്ശേരി. 83 സ്കൂളുകൾ മാറ്റുരയ്ക്കുന്ന സബ്ജില്ലാ കലോത്സവം ചെർപ്പുളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. വിവിധ ഇനങ്ങളിലായി ആറായിരത്തിലധികം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അല്പം വൈകിയാണെങ്കിലും ഉദ്ഘാടന ചടങ്ങ് നാളെ രാവിലെ 9 മണിക്ക് നടക്കും. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി മമ്മി കുട്ടി എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം പെയ്ത മഴ കലോത്സവത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് ഇന്ന് അശേഷം മഴയുണ്ടായില്ല എന്നത് കലോത്സവത്തിന്റെ ഗരിമ വർദ്ധിപ്പിക്കാൻ കാരണമായി. നാളെ രാവിലെ മുതൽ സ്റ്റേജിനങ്ങളിൽ മത്സരങ്ങൾ നടക്കും. എട്ടു സ്റ്റേജുകൾ ആണ് ഇത്തരത്തിൽ സ്കൂളിൽ ഒരുക്കിയിരിക്കുന്നത്.

Spread the News

Leave a Comment