വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക ഇൻ്റർനെറ്റ് ദിനത്തോടനുബന്ധിച്ച് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.യു സനകൃഷ്ണ സ്വാഗതവും,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് വി.വിദ്യ ആശംസയും നേർന്നു.പി.അർച്ചന, കെ.ആർ അശ്വതി, അഭിനവ് സി മോഹൻ, എം.അതുൽ കൃഷ്ണ എന്നിവർ ഡിജിറ്റൽ കുറിപ്പും, കെ. ഗൗരി നന്ദ, എ. അതുല്യ എന്നിവർ സ്ലൈഡ് ഷോയും അവതരിപ്പിച്ചു.ടി.അനുശ്രീ നന്ദി പ്രകാശിപ്പിച്ചു. ബോധവൽക്കരണ ക്ലാസിന് ലിറ്റിൽ കൈറ്റ്സ് അംഗമായ ടി.എസ് സഞ്ജീവ് നേതൃത്വം നൽകി