anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് ഒരുക്കി കുണ്ടുകണ്ടം പുനരധിവാസ സമിതി

ചെർപ്പുളശ്ശേരി. ശാലിയംകുന്ന്  കുണ്ടു കണ്ടം പുനരധിവാസ സമിതിയാണ് നിർധനരായ കുടുംബത്തിന് വീട് പുനർ നിർമ്മിച്ചു നൽകിയത്. പ്രകൃതിദുരന്തത്തിൽ വീട് നഷ്ടപ്പെടുകയും ഒരു വീട്ടമ്മ മരിക്കാൻ ഇടയാകുകയും  ചെയ്ത സംഭവത്തിലാണ് ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുടുംബത്തിന് വീട് ഒരുക്കാൻ ധാരണയായത്. മുൻ നഗരസഭ കൗൺസിലർ വീരാൻ ഏറാ ത്ത് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. ചടങ്ങിൽ കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ കുട്ടൻ, എം.ഹരിദാസ്, കെ.ശ്രീജിത്ത്, കെ. ഹംസക്കുട്ടി, കോൽപ്പാട്ടിൽ മോഹനൻ എന്നിവർ സംബന്ധിച്ചു.

Spread the News

Leave a Comment