ചെർപ്പുളശ്ശേരി. സബ് ജില്ലയിലെ 83 സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന സബ്ജില്ലാ കലോത്സവം ഈ മാസം 29 മുതൽ നമ്പർ ഒന്നു വരെ ചെറുപ്പുളശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ വിവിധ സ്റ്റേജുകളിൽ ആയി നടക്കും. ജനകീയ കമ്മിറ്റിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. കലോത്സവം നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ആഘോഷ കമ്മിറ്റി അറിയിച്ചു.