തിരുവനന്തപുരം.തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചു. ഒക്ടോബര്‍ 29 ന് രാവിലെ 11 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളിലാണ് യോഗം. ദേശീയ, സംസ്ഥാന രാഷ്ട്രീയകക്ഷികളുടെ ഒരു പ്രതിനിധിക്ക് യോഗത്തില്‍ പങ്കെടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.