കൊച്ചി. കൊള്ള പലിശക്കാരൻ വീട്ടിൽ ചെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ഗുരുവായൂരിൽ കഴിഞ്ഞദിവസം ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. ഇന്ന് ആ പലിശക്കാരന്റെ വീട്ടിൽ പോലീസ് എത്തുകയും പരിശോധനയിൽ അനേകം രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സമാനമായ അവസ്ഥ ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി, ഷൊർണൂർ പ്രദേശങ്ങളിൽ ഉള്ളതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ കൂലിപണിക്കാർ മുതൽ ഗവൺമെന്റ് ജീവനക്കാർ വരെ ഇവരുടെ പിടിയിലമർന്നിരിക്കുകയാണ്. പത്ത് ശതമാനമാണ് മിനിമംപലിശ.. അത് 15 ദിവസംകൂടുമ്പോൾ പിരിക്കുന്നു.. നൽകേണ്ടതായി വരുന്നു. അപ്പോൾ നിലവിൽ 20%. ഒരു മാസത്തിൽ. അടവ് തെറ്റുമ്പോൾ കൂട്ടുപലിശ, പിഴ പലിശ.. തുടങ്ങിയവയൊക്കെചുമത്തും.. പിന്നീടും തിരിച്ചടവ് കിട്ടാതാകുമ്പോൾ വാഹനങ്ങൾ പിടിച്ചെടുക്കൽ , ആധാരം പിടിച്ചു വാങ്ങൽ തുടങ്ങിയവും.. ഭീഷണിയും ആരംഭിക്കുകയായി.. വീട്ടിൽ കയറി സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വച്ച് അസഭ്യവർഷവും, ഭീഷണി പെടുത്തലും കെയ്യേറ്റവും, അക്രമവും ആരംഭിക്കും,.
വാണിയംകുളത്ത് ചന്ത നടക്കുന്ന ദിവസങ്ങളിൽ ലക്ഷങ്ങളാണ് ഒരോ ദിവസവും വട്ടിപലിശയിനത്തിൽ മറിയുന്നത്. അറിഞ്ഞിട്ടും നിയമം നോക്കുകുത്തികളാക്കുന്ന അവസ്ഥയാണ്.. ഇവിടെ നടക്കുന്നത്. അന്യ ദേശത്തു നിന്നുള്ളവരെയും ഇവിടെ പലിശയിനത്തിൽ പിഴിഞ്ഞ് വിടുന്നുണ്ട്.. വാണിയംകുളത്ത് ബേക്കറിയും മെഡിക്കൽ സ്റ്റോറും ആയുർവേദ കടകളും, സ്വർണ്ണ കടകളും മറയാക്കി ലക്ഷങ്ങളാണ് പലിശയിനത്തിൽ ഈടാക്കുന്നത്..
സിബിൽ തെറ്റി കിടക്കുന്ന ഗവൺമെന്റ് ജീവനക്കാരെ ഇവർ നോട്ടമിടുകയും ചെക്കും സ്റ്റാമ്പ് പേപ്പറും ആധാരത്തിന്റെ കോപ്പിയും വസ്തു വില്പ്പന കരാറും വാങ്ങി വലിയ തുക പലിശയക്ക് കൊടുക്കും.. മാസ ശബളക്കാർ അടവ് മുടങ്ങുന്നതോടെ ഭീഷണി മുതൽ വസ്തു റെജിസ്ടേഷൻ വരെ ഭീഷണിപ്പെടുത്തി നടത്തിയെടുക്കും ചില സ്റ്റേഷനുകളിലെ പോലീസുകാരും ഇവർക്ക് ഒത്താശ ചെയ്യുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും കൊള്ള പലിശക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം