ശബരിമല. മേൽശാന്തിയുടെ കൂടെ വരുന്നവരുടെ പൂർണ്ണമായ വിവരങ്ങൾ ഹൈക്കോടതിയിൽ നൽകണമെന്ന് ആവശ്യമുയർന്നു. ശബരിമല ശുദ്ധീകരിക്കുന്നതിന് ഭാഗമായാണ് ഇത്തരത്തിൽ മേൽശാന്തിയുടെ പരികർമ്മികളായി വരുന്ന എല്ലാവരുടെയും വിവരങ്ങൾ ഹൈക്കോടതി ആവശ്യപ്പെട്ടത്. മേൽശാന്തിയുടെ ശിങ്കിടികളായി വരികയും പിന്നീട് അവതാരങ്ങൾ ആയി മാറുകയും ചെയ്യുന്ന പ്രവണത ഇതോടെ അവസാനിപ്പിക്കാനാണ് ഹൈക്കോടതി ഇത്തരത്തിൽ പരി കർമ്മികളുടെ പേര് വിവരങ്ങളും ഇവർക്കെ ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങളും അന്വേഷിച്ച് മാത്രമേ ഇനി മേൽശാന്തിയുടെ പരികർമ്മികളായി സന്നിധാനത്ത് തുടരാൻ കഴിയുകയുള്ളൂ. മേൽശാന്തിയുടെ കൂടെയുള്ള 20 പേരെ നിയമിക്കുന്നത് മേൽശാന്തിയാണ്. ഇതിൽ ദേവസ്വം ബോർഡ് ഇടപെടാറില്ല എന്നതാണ് വസ്തുത