anugrahavision.com

അങ്ങാടിപ്പുറം തരകൻ ഹൈസ്കൂൾ മാനേജർ വി വേണുഗോപാലൻ 83 അന്തരിച്ചു

അങ്ങാടിപ്പുറം തരകൻ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വി കെ വേണുഗോപാലൻ അന്തരിച്ചു. പരേതരായ വി.കെ. കേശവൻ നമ്പൂതിരിയുടെയും ശിന്നമ്മാളു നങ്ങയുടെയും മകനാണ്. 83 വയസായിരുന്നു. തരകൻ സ്കൂൾ ക്ലർക്കായി സേവമനുഷ്ഠിച്ചു. തുടർന്ന് ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു.പൊതു പ്രവർത്തന രംഗത്തും സജീവമായിരുന്നു.
ഭാര്യ:- പി വി ലീലാവതി (റിട്ട. അധ്യാപിക തരകൻ HS ) മക്കൾ:- വി കേശവദാസ് (ക്ലർക്ക് തരകൻ ഹയർ സെക്കണ്ടറി സ്കൂൾ ,വി. ബേബി പാർവതി (അധ്യാപിക, MlGirls HSS പുതുപൊന്നാനി )
മരുമക്കൾ:- പി ടി അജയ് മോഹൻ ( കെ പി സി സി ജനറൽ സിക്ര ട്ടറി,UDF ചെയർമാർ മലപ്പുറം) രതി പി അധ്യാപിക തരകൻ HS അങ്ങാടിപ്പുറം)
സഹോദരങ്ങൾ:- വി കെ സരസ്വതി (റിട്ട. പ്രിൻസിപ്പാൾ GHSS കൊടുവള്ളി ), വി കെ ഹരിദാസൻ (റിട്ട. പ്രൊഫ. സെന്റ് ജോസഫ് കോളജ് ബാംഗളൂർ ), പരേതരായ വി കെ ശ്രീനിവാസൻ (റിട്ട. സ്റ്റീൽ ഇന്ത്യ ലിമിറ്റഡ് ), വി കെ സാവിത്രി.
പൊതുദർശനം വെള്ളിയാഴ്ച (24/10) രാവിലെ 9 മുതൽ 10 വരെ തരകൻ ഹയർ സെക്കണ്ടറി സ്കൂളിൽ.
2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരചടങ്ങുകൾ നടക്കും.

 

 

Spread the News

Leave a Comment