anugrahavision.com

ഒറ്റപ്പാലം മണ്ഡലത്തിൽ കാർഷിക പൂരത്തിന് കൊടിയേറി* ഉദ്ഘാടനം  മന്ത്രി പി പ്രസാദ് നിർവ്വഹിക്കും

ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ അഡ്വ കെ പ്രേംകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ നാട്ടുപച്ച കാർഷിക പൂരത്തിന് കൊടിയേറി. കാർഷിക മഹോത്സവത്തിൻ്റെ വരവറിയിച്ച് വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തിയ ഘോഷ യാത്ര പ്രൗഢഗംഭീരമായി. വാദ്യഘോഷ അകമ്പടിയോടെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മുൻ എം എൽ എ സി കെ രാജേന്ദ്രൻ ഫ്ലാഗ് ഓഫ് കർമ്മം ചെയ്തു.

അഡ്വ.കെ പ്രേംകുമാർ എംഎൽഎ, ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ ജാനകി ദേവി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനിത ജോസഫ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി ലത, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങീ ആയിരങ്ങൾ ഘോഷയാത്രയുടെ ഭാഗമായി.

കാർഷിക മഹോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം  രാവിലെ 10 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനാകും. എംഎൽഎമാരായ പി മമ്മി കുട്ടി,എൻ ഷംസുദ്ദീൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബിനുമോൾ,ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി എന്നിവർ മുഖ്യാതിഥിയാകും.

മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഒറ്റപ്പാലം നഗരത്തിൽ കാർഷിക മഹോത്സവം സംഘടിപ്പിക്കുന്നത്. സെമിനാറുകൾ,കാർഷിക ഉല്പന്നങ്ങളുടെ പ്രദർശന വിപണന മേളകൾ,കർഷകരെയും യുവകർഷകരെയും ആദരിക്കൽ,രുചി ഭേദങ്ങളുടെ വൈവിധ്യമൊരുക്കി ഭക്ഷ്യമേള, എല്ലാ ദിവസവും വൈകിട്ട് സാംസ്കാരിക സദസ്സ് എന്നിവ ഉണ്ടായിരിക്കും.സമാപന സമ്മേളനം 25 ന് വൈകീട്ട് നാലിന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

Spread the News

Leave a Comment