anugrahavision.com

നെല്ലായയിൽ യു ഡി എഫ് നടത്തുന്ന ജനരക്ഷാ യാത്ര ഈ മാസം 24 25 26 തീയതികളിൽ

ചെർപ്പുളശ്ശേരി. നെല്ലായ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും,  സ്വജന പക്ഷപാതത്തിനുമെതിരെ യുഡിഎഫ് നെല്ലായ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന ജനരക്ഷാ യാത്ര ഈ മാസം 24 25 26 തീയതികളിൽ നടത്തുമെന്ന് യുഡിഎഫ് ഭാരവാഹികൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത   വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24ന് വൈകിട്ട് 6 മണിക്ക് കുളപ്പടയിൽ നടക്കുന്ന ഉദ്ഘാടന  സമ്മേളനം യുഡിഎഫ്ചെയർമാൻ മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്യും ചടങ്ങിൽ കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ മുഖ്യ അതിഥി ആയിരിക്കും. ജാഥാ ക്യാപ്റ്റൻ മാരായ മേലാടയിൽ ബാപ്പുട്ടി, മൂസ പേങ്ങാട്ടിരി   തുടങ്ങിയവർ  ചടങ്ങിൽ പ്രസംഗിക്കും. ” സംശുദ്ധ ഭരണത്തിന് അഴിമതി രഹിത നെല്ലായ ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ടാണ് മൂന്ന് ദിവസത്തെ ജാഥാ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ജാഥാ ക്യാപ്റ്റൻ മേലാടയിൽ ബാപ്പുട്ടി, വൈസ് ക്യാപ്റ്റൻ മൂസ പേങ്ങാട്ടിരി എന്നിവർ അറിയിച്ചു

Spread the News

Leave a Comment