anugrahavision.com

സഹകരണ യൂണിയന്റെ നവീകരിച്ച ആസ്ഥാന മന്ദിരോദ്ഘാടനം 24ന്

സംസ്ഥാന സഹകരണ യൂണിയൻ, കേരള-യുടെ തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഒക്ടോബർ 24-ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സൺ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ ആന്റണി രാജു, വി.ജോയ്, വി.കെ. പ്രശാന്ത്, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ബാബു, ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി എം.പി. രജിത്കുമാർ സ്വാഗതവും, ജനറൽ മാനേജർ റ്റി. അയ്യപ്പൻ നായർ നന്ദിയും പറയും. ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Spread the News

Leave a Comment