anugrahavision.com

കിടപ്പിലായ രോഗികൾക്ക് സ്നേഹ വിരുന്നൊ രുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്*

അങ്ങാടിപ്പുറം : വീടുകളിൽ ശരീരം തളർന്ന ദീർഘകാലമായി പുറംലോകം കാണാതെ കഴിഞ്ഞു കൂടുന്ന രോഗികൾക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കുമായി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്നേഹവിരുന്ന് ഒരുക്കി.
അവർക്കുവേണ്ടി അംഗൻവാടിയിലെ ബാലിക ബാലന്മാരുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. പുറത്തെവിടെയും പോവാനാവാതെ ദീർഘനാളായി നാലു ചുമരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുരുന്ന രോഗികൾക്ക് പുറം ലോകം കാണുവാനും പഴയ സൗഹൃദങ്ങൾ പങ്കുവെക്കുവാനും മാനസികമായ ഉല്ലാസം ലഭ്യമാക്കുവാനും വേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.
മഞ്ഞളാംകുഴി അലി എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:നജ്മാ തബഷീറ,മെമ്പർ ദിലീപ് തുടങ്ങിയവർ രോഗി -കുടുംബ സംഗമം സന്ദർശിച്ചു. രോഗികൾക്ക് സംഘാടകസമിതിയൊരുക്കിയ ഗിഫ്റ്റ് കിറ്റുകൾ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സഈദ ,വൈസ് പ്രസിഡണ്ട് ഷബീർ കറുമുക്കിൽ,സ്റ്റാൻഡിംഗ്കമ്മിറ്റിയുടെ ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു ,തവളേങ്ങൽ ഫൗസിയ ,താണിയൻ സലീന,മെമ്പർമാരായ പി പി ശിഹാബ്,കെ ടി അൻവർ , ടി.മുഹമ്മദ് ബഷീർ,കോറോടൻ
റംല,കെ.ടി.നാരായണൻ, സംഘാടകസമിതി ഭാരവാഹികളായ ഉമ്മർ അറക്കൽ,ഷബീർ മാഞ്ഞാമ്പ്ര,കെ കെ സി എം അബൂതാഹിർ തങ്ങൾ, പി പി സൈതലവി,കളത്തിൽ ഹാരിസ്, മാന്തോണി ഷൗക്കത്ത്, കെ.ടി.നൗഷാദ്, കുര്യാക്കോസ്, തിരൂർക്കാട്, അങ്ങാടിപ്പുറം പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളും,വളണ്ടിയർമാരും ആശാവർക്കർമാരും അംഗൻവാടി ടീച്ചർമാരും നേതൃത്വം നൽകി.

Spread the News

Leave a Comment