anugrahavision.com

കളവുപോയ മോട്ടോർ ബൈക്ക് തിരിച്ചെത്തിച്ച കള്ളൻ മാതൃകയായി

ചെർപ്പുളശ്ശേരി. പേങ്ങാട്ടിരി റോഡ് സൈഡിൽ  നിർത്തിയിട്ട മോട്ടോർ ബൈക്ക് ആണ് കളവു പോയത്. പോലീസിൽ പരാതിപ്പെട്ട ഉടമ ഇന്ന് രാവിലെ നോക്കിയപ്പോൾ താൻ നിർത്തിയിട്ട അതേ സ്ഥലത്ത് മോട്ടോർബൈക്ക് തിരിച്ചെത്തിയതായി കണ്ട് അത്ഭുതപ്പെട്ടുപോയി.. ഇന്നലെ രാത്രി 12 മണി വരെയും മോട്ടോർ ബൈക്ക് അവിടെ കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അല്ലറ ചില്ലറ കേടുപാടുകൾ ഒഴിച്ചാൽ മറ്റ് പ്രയാസങ്ങൾ ഒന്നും തന്നെ മോട്ടോർ ബൈക്കിന് നേരിട്ട് ഇല്ല. ഏതായാലും കൊണ്ടുപോയ കള്ളന്റെ ആവശ്യം കഴിഞ്ഞ ശേഷം തിരിച്ചേൽപ്പിച്ചു എന്ന സമാധാനത്തിലാണ് ഉടമ.. ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമെറ്റും യഥാസ്ഥാനത്ത് തന്നെ കാണപ്പെട്ടിട്ടുണ്ട്.

Spread the News

Leave a Comment