ശബരിമല. അടുത്ത ഒരു വർഷത്തേക്ക് ശബരിമല അയ്യപ്പനെ പൂജ ചെയ്യാനുള്ള നിയോഗം പ്രസാദ് ഇ ഡി ക്ക് ലഭിച്ചു.
രാവിലെ നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ കൊച്ചു മണികണ്ഠനായ കശ്യപ് വർമ്മ ആണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. ഒരു കൊച്ചു വെള്ളിക്കുടത്തിൽ 14 പ്രാഥമിക പട്ടികയിലെ പേരുകളും മറ്റൊരു കൂടത്തിൽ മേൽശാന്തി എന്ന് എഴുതിയ ഒരു നറുക്കും ബാക്കി ബ്ലാങ്കും ആയിരുന്നു. ഇതിൽ പേരിനൊപ്പം പ്രസാദിന്റെ പേര് മേൽശാന്തി എന്ന് വന്നതോടെയാണ് നറുക്ക് വീണത്. തൃശ്ശൂർ ചാലക്കുടിയിലെ മറ്റത്തൂർ കുന്ന് ഏറന്നൂർ മന പ്രസാദ് ഇപ്പോൾ ആറേശ്വരം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മേൽശാന്തിയാണ്.
പന്തളം കൊട്ടാരത്തിലെ മൈഥിലി കെ വർമ്മയാണ് മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തത്. കൊല്ലം സ്വദേശി മനു നമ്പൂതിരിയെയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തത്. കൊല്ലം, മയ്യനാട്, മുട്ടത്ത് മഠത്തിലെയാണ് മാളികപ്പുറം മേൽശാന്തി . കൂട്ടിക്കട ശാസ്താക്ഷേത്രത്തിലാണ് ഇപ്പോൾ മനു നമ്പൂതിരി ജോലി ചെയ്യുന്നത്.