anugrahavision.com

വികസന മുന്നേറ്റ ജാഥക്ക് ആവേശോജ്വല തുടക്കം

ചെർപ്പുളശേരി. അതിവേഗം കുതിക്കുന്ന ചെർപ്പുളശേരിയുടെ ജൈത്രയാത്രയുടെ സാക്ഷ്യമായി സിപിഐ എം ചെർപ്പുളശേരി മുൻസിപ്പൽ കമ്മിറ്റിയുടെ വികസന മുന്നേറ്റ ജാഥക്ക് പടിഞ്ഞാറ്റുമുറിയിൽ ആവേശോജ്വല തുടക്കം. സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പി കെ മണികണ്ഠൻ അധ്യക്ഷനായി. സി കുഞ്ഞിക്കണ്ണൻ, പി എം ലുക്മാൻ, കെ ടി പ്രമീള സി ജയകൃഷ്ണൻ ജാഥ ക്യാപ്റ്റനായും എം സിജു വൈസ് ക്യാപ്റ്റനായും പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എൽഡിഎഫ് തുടരും ചെർപ്പുളശ്ശേരി വളരും എന്ന മുദ്രാവാക്യവുമായാണ് സിപിഐ എം ചെർപ്പുളശേരി മുൻസിപ്പൽ കമ്മിറ്റി ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. 18ന് ശനി നാലാലുംകുന്ന്, തൂത, 29മൈൽ, കാറൽമണ്ണ, കരുമാനാംകുറുശ്ശി, സ്കൂൾകുന്ന്, 26മൈൽ, തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം ഉങ്ങുംതറയിൽ സമാപിക്കും സമാപനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ബി സുഭാഷ് ഉദ്ഘാടനം ചെയ്യും. 19ന് ഞായർ കുറ്റിക്കോടിൽ നിന്ന് തുടങ്ങുന്ന ജാഥാ എലിയപ്പറ്റ, ടൌൺ, സെക്രട്ടറിപ്പടി, തെക്കുമുറി, മഞ്ചക്കൽ, വെള്ളോട്ടുകുറുശ്ശി, തുടങ്ങിയ പര്യടനത്തിന് ശേഷം പന്നിയംകുറുശ്ശിയിൽ സമാപിക്കും സമാപനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്യും.

Spread the News

Leave a Comment