anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കുട്ടികൾ പന്തളത്ത് നിന്നും കെട്ടുമുറുക്കി ശബരിമലയ്ക്ക് പുറപ്പെട്ടു

ശബരിമല. ശബരിമല സന്നിധാനത്ത് അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തി മാരെ നറുക്കെടുത്ത തീരുമാനിക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പന്തളം നടുവിലെ മാളികയിലെ പ്രദിപൻ്റെ മകളുടെ മകൻ കശ്യപ് വർമ്മയും മാളികപുറം മേൽശാന്തിയെ തിരഞ്ഞടുക്കാൻ മുണ്ടയ്ക്കൽ കൊട്ടാരത്തിലെ ശ്രുതി വർമ്മയുടെ മകൾ മൈഥലി കെ വർമ്മയും കെട്ടുമുറുക്കി പരമ്പരാഗതമായി സന്നിധാനത്തേക്ക് പുറപ്പെട്ടു. രാത്രിയിൽ സന്നിധാനത്ത് എത്തുന്ന കുട്ടികൾ  രാവിലെയാണ് നറുക്കെടുപ്പിനായി ശ്രീകോവിലിനു മുന്നിലെത്തുക. പ്രാഥമിക പട്ടികയിൽ നിന്നും ശബരിമലയിലേക്കും മാളികപ്പുറത്തേക്കും ഓരോ മേൽശാന്തി മാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും.

Spread the News

Leave a Comment