anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശബരിമല സ്വർണ്ണ കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി കസ്റ്റഡിയിൽ വിട്ടു.. ഈ മാസം 30 വരെയാണ് ഉണ്ണികൃഷ്ണൻ പോറ്റി യെ കസ്റ്റഡിയിൽ വിട്ടത്.  ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂർ ചോദ്യംചെയ്യലിനു ശേഷം രാത്രി വൈകിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ട് ഉത്തരവ് കൊടുക്കുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിരവധി വിവരങ്ങൾ പോലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പ് നടത്തിയതിനുശേഷം മാത്രമേ ആർക്കൊക്കെ ഇതിൽ പങ്കുണ്ട് എന്നത് കണ്ടെത്താനാവൂ. ഏതായാലും ഈ കൊള്ളയ്ക്ക് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്ന ഒരു വ്യക്തി മാത്രമല്ല ഉദ്യോഗസ്ഥ തലത്തിലും  മറ്റു മേഖലകളിലും ഉള്ള നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് അന്വേഷണം സംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും കൃത്യമായ അന്വേഷണം നടക്കുന്നുണ്ട് എന്നത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നതാണ് അറിയാൻ കഴിയുന്നത്

Spread the News

Leave a Comment