anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല. തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. നാളെയാണ് അടുത്ത ഒരു വർഷക്കാലത്തേക്കുള്ള ശബരിമല മാളികപ്പുറം പൂജകൾക്കായുള്ള മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ ദ്വാര പാലക ശില്പങ്ങളിലെ പാളികൾ വീണ്ടും സ്ഥാപിക്കും. ഭക്തജനങ്ങൾക്ക് പ്രയാസമില്ലാത്ത രീതിയിൽ ആയിരിക്കും യുവ സ്ഥാപിക്കുക. ഈ മാസം 22ന് രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതിനാൽ അതിനായുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയിൽ പൂർത്തിയായിട്ടുണ്ട്. 22ന് 11 15 ഓടെ രാഷ്ട്രപതി ശബരിമല സന്നിധാനത്ത് എത്തും . ഉച്ചഭക്ഷണം കഴിച്ച് വിശ്രമത്തിന് ശേഷം ശബരിമലയിൽ നിന്നും രാഷ്ട്രപതി യാത്ര തിരിക്കും. രാഷ്ട്രപതിക്ക് സഞ്ചരിക്കാനുള്ള ഓഫ് റോഡ് വാഹനങ്ങൾ അടക്കം ശബരിമലയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയിലാണ് ആറു വാഹനങ്ങൾ ശബരിമലയിൽ നിന്നും സന്നിധാനത്തിലേക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രപതിയുടെ ദർശനം സാധാരണ അയ്യപ്പഭക്തർക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിപ്പിൽ പറയുന്നു.

Spread the News

Leave a Comment