anugrahavision.com

രായിരനല്ലൂർ മലകയറ്റം.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, പുലർച്ചെ രണ്ടു മണിമുതൽ ഗതാഗത നിയന്ത്രണം

പട്ടാമ്പി.   രായിരനെല്ലൂർ മലകയറ്റം ഇത്തവണ ഒക്ടോബർ 18 ശനിയാഴ്ച നടക്കുന്നതിനാൽ കൊപ്പം – തിരുവേഗപ്പുറ പാതയിൽ പതിനെട്ടാം തിയ്യതി ശനിയാഴ്ച പുലർച്ചെ 02.00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ശിവശങ്കരൻ അറിയിച്ചു , ചരക്ക് ലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക , പട്ടാമ്പി ഭാഗത്ത് നിന്ന് വളാഞ്ചേരിയ്ക്ക് വരുന്ന വാഹനങ്ങൾ തൃത്താല കൊപ്പത്ത് നിന്ന് തിരിഞ്ഞ് പാലത്തറ വഴി തിരുവേഗപ്പുറ എത്തി പോകുക.പെരിന്തൽമണ്ണ,ചെർപ്പുളശ്ശേരി,കൊപ്പം ഭാഗത്തുനിന്നും വളാഞ്ചേരിയ്ക്ക് പോകുന്ന വാഹനങ്ങൾ വിളയൂർ – നെടുങ്ങോട്ടൂർ – കൈപ്പുറം വഴിയും വളാഞ്ചേരി ഭാഗത്തുനിന്നും പട്ടാമ്പിയ്ക്ക് വരുന്ന വാഹനങ്ങൾ തിരുവേഗപ്പുറ – ചെമ്പ്ര വഴിയും , വളാഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കൈപ്പുറം,നെടുങ്ങോട്ടൂർ, വിളയൂർ എത്തിയും പോകേണ്ടതാണ്

റോഡ് അരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടുപോകരുത് , ഹരിത പെരുമാറ്റ ചട്ടം പാലിക്കണം , പൊതുസുരക്ഷ മാനിച്ച് മലകയറ്റത്തിനായി വരുന്നവർ യാത്ര വേളയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുന്നതും , വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നതും പരമാവധി ഒഴിവാക്കണം എന്നും,ആഭരണങ്ങൾ ധരിയ്ക്കുന്നവർ സേഫ്റ്റി പിൻ ഉപയോഗിച്ച് ധരിയ്ക്കുന്ന വസ്ത്രവൂമായി ബന്ധിപ്പിക്കണമെന്നും,കൊപ്പം എസ്എച്ച് ഒ അറിയിക്കുന്നു , ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ 150 ഓളം പോലീസുകാരുടെ സേവനം മലമുകളിലും താഴ് വാരത്തും ഉണ്ടായിരിക്കുന്നതാണ്.

Spread the News

Leave a Comment