anugrahavision.com

നാഗ ക്ഷേത്രങ്ങൾ ഒരുങ്ങി…കന്നി ആയില്യം നാളെ

കൊച്ചി. കേരളത്തിലെ നാഗ ക്ഷേത്രങ്ങളിൽ നാളെ കന്നി ആയില്യം വിപുലമായി ആഘോഷിക്കും. കന്നിമാസത്തിലെ ആയില്യം നാൾ നാഗങ്ങളുടെ പിറന്നാളാണ് എന്ന സങ്കൽപ്പത്തിലാണ് കന്നി ആയില്യം ക്ഷേത്രങ്ങളിൽ വിപുലമായി നടത്തുന്നത്. മണ്ണാറശാല, പാമ്പുമേക്കാട്ട്, തിരുവില്ലാമല പാമ്പാടി എന്നീ നാഗരാജ ക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വിശേഷാൽ പൂജകൾക്ക് പുറമേ കലാ സാംസ്കാരിക പരിപാടികളും ഈ ക്ഷേത്രങ്ങളിൽ അരങ്ങേറും. മണ്ണാറശാലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

Spread the News

Leave a Comment