വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടത്തിയ ഫുട്ബോൾ മത്സരം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, എസ്. ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ, ഒറ്റപ്പാലം ബി. ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ, ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില എന്നിവർ സംസാരിച്ചു. ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരം നടത്തി.ബി.ധരേഷ്, എം.ഗിരീഷ്, റിനു എം റോയ്, വി.വിദ്യ എന്നിവർ നേതൃത്വം നൽകി.