anugrahavision.com

യൂത്ത് കോൺഗ്രസ് ചെറുപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി നഗരസഭയിലേക്ക് ബുധനാഴ്ച യുവജന മാർച്ച്…,.,

 ചെർപ്പുളശ്ശേരി.   അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷ വാദവും, കൈമുതലാക്കിയ ചെറുപ്പുളശ്ശേരി സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്ക് എതിരെയുള്ള കുറ്റപത്രവുമായി യൂത്ത് കോൺഗ്രസിന്റെ യുവജന മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീസ് മുടി കുന്നൻ അറിയിച്ചു. യുവജന മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഗോഷ് ഉദ്ഘാടനം ചെയ്യും. പ്രതിഷേധ മാർച്ചിൽ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ കെ എം ഇസാക്ക് മുഖ്യപ്രഭാഷണം നടത്തും, യൂത്ത് കോൺഗ്രസ് മണ്ഡലം ജില്ലാ നേതാക്കൾ പങ്കെടുക്കും.

Spread the News

Leave a Comment