ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയുടെ വികസന മുരടിപ്പിനും, വ്യാപകമായ അഴിമതിക്കും എതിരെ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.അക്ബർ അലി ഒക്ടോബർ 10, 11 തിയ്യതികളിൽ നടത്തിവന്നിരുന്ന ജനജാഗ്രതാ യാത്ര യുടെരണ്ടാം ദിവസത്തെ സമാപന സമ്മേളനം കാറൽമണ്ണയിൽ 11 വൈകീട്ട് ഡി സി സി നിർവ്വാഹക സമിതി അംഗം പി പി വിനോദ് കുമാർ ഉൽഘാടനം ചെയ്തു.
ചെർപ്പുളശ്ശേരിയെ ക്വാറി മാഫിയകൾക്കും, തീറെഴുതി കൊടുക്കുന്നതിന് ഒത്താശ ചെയ്തു കൊടുത്തും, പദ്ധതി വിഹിതത്തിലും പൊതുമരാത്തു പ്രവർത്തികളിലും കൈയ്യിട്ടുവാരി അഴിമതി നടത്തിയ LDF ഭരണ സമിതിയെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് സമാപനയോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ബ്ലോക് കോൺഗ്രസ്റ്റ് പ്രസിഡൻ്റ് ഷബീർ നീരാണി, ജാഥാ വൈസ് ക്യാപ്റ്റൻ പി സുബീഷ്, ജഥാ കോ ഓർഡിനേറ്റർ കെ.എം.ഇ സഹാക്ക്, കൗൺസിലർമാരായ ശ്രീലജ വാഴക്കുന്നത്, രശ്മി സുഭീഷ്, ഷീജാ അശോകൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് കെ ഉണ്ണികൃഷ്ൻ, ബ്ലോക്ക് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മഞ്ചകൽ ,പി.രാംകുമാർ,വി.ജി. ദീപേഷ്, രാധാകൃഷ് ണൻ, മനോജ് , അബ്ദുൾ കാദർ വകയിൽ, മുഹമ്മദാലി കുറ്റി കോട്, യൂത്ത് കോൺഗ്രസ്റ്റ് ഷൊർണ്ണൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് വിനോദ് കളതൊടി തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് മണ്ഡലം ഭാരവാഹികളും 100 കണക്കിന് കോൺഗ്രസ്സ് പ്രവർത്തകരും രണ്ടു ദിവസത്തെ ജാഥയിൽ പങ്കെടുത്തു.