ചെർപ്പുളശ്ശേരി.മാലിന്യമുക്തം നവകേരളം ക്യാമ്പയിൻറെ ഭാഗമായി നാടിന്റെ ശുചിത്വ തൊഴിലാളികളെ ആദരിക്കൽ ചടങ്ങ് ബഹുമാനപ്പെട്ട നഗരസഭ വൈസ് ചെയർപേഴ്സൺ സി കമലത്തിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു
പൊതുസമൂഹത്തിന്റെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കുന്ന ശുചിത്വ തൊഴിലാളികളെയാണ് ഈ നാട് എന്നും ആദരവ് നൽകേണ്ടത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ്ന പാറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി പ്രമീള വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ടി സാദിഖ് ഹുസൈൻ കൗൺസിലർമാരായ നൗഷാദ് സതിദേവി ബിന്ദു സുകുമാരൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ മനോജ് നന്ദി പറഞ്ഞു
No Comment.