anugrahavision.com

സ്നേഹ ലോകം : പ്രൗഢമായി സമാപിച്ചു*

ചെർപ്പുളശ്ശേരി/ തിരുവസന്തം 1500 എന്ന ശീർഷകത്തിൽ ചെർപ്പുളശ്ശേരി സോൺ സംഘടിപ്പിച്ച സ്നേഹലോകം പഠന സംഗമത്തിനു മഠത്തിപാപറമ്പിൽ പ്രൗഢമായി സമാപിച്ചു. രാവിലെ പത്തു മണിക്ക് കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് അബൂബക്കർ മുസ്ലിയാർ പൂതക്കാട് പാതാക ഉയർത്തിയതോടെ പരിപാടികൾക്കു തുടക്കമായി. എസ് വൈ എസ് സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംലത്തിന്റെ അധ്യക്ഷതയിൽ സമസ്ത പാലക്കാട് ജില്ലാ സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. അബൂബക്കർ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു.
തിരുനബി (സ) യെ പഠന വിധേയമാകുന്ന വ്യത്യസ്തമായ സെഷനുകൾ ശ്രദ്ധേയമായി.
രിസാലത്ത്, ഉസ് വത്തുൻ ഹസന, മധ്യമ നിലപാടിന്റെ സൗന്ദര്യം, നബി സ്നേഹത്തിന്റെ മധുരം, നബി (സ)യുടെ കർമ്മഭൂമിക എന്നീ വിഷയങ്ങൾ സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് പറവൂർ, ഇസ്മാഈൽ ബാഖവി മേൽമുറി, ജലീൽ സഖാഫി കടലുണ്ടി, മുസ്തഫ പി എറായ്ക്കൽ എന്നിവർ അവതരിപ്പിച്ചു. വൈകിട്ട് നാലു മണിക്ക് നടന്ന പൂർണ്ണതയുടെ മനുഷ്യ കാവ്യം എന്ന വിഷയത്തിൽ പ്രശസ്ത സാഹിത്യ കാരൻ ശ്രീചിത്രൻ ,കെബി ബഷീർ തൃശൂർ, റഫീഖ് കയ്ലിയാട്⁩ എന്നിവർ നേതൃത്വം നൽകി.
ആത്മീയ സമ്മേളനത്തിൽ സമദ് സഖാഫി മായനാട് ആത്മീയ പ്രഭാഷണം നടത്തി. ജമാലുദ്ധീൻ ഫൈസി അധ്യക്ഷനായി. എസ് വൈ എസ് ജില്ലാ സെക്രട്ടറി സൈതലവി മാസ്റ്റർ പൂതക്കാട് ഉദ്ഘാടനം ചെയ്തു. സ്നേഹലോകം പരിപാടിയുടെ ഭാഗമായി നടന്ന സ്നേഹ റസൂൽ ക്വിസ് മത്സരം വിജയി തെരെഞ്ഞെടുത്ത ഫറഹാന ഷെറിന് ഗോൾഡ് കോയിൻ സമ്മാനിച്ചു.
ഉമർ സഖാഫി വീരമംഗലം, നാസർ ബാഖവി, അലി സഖാഫി മഠത്തിപ്പറമ്പ്, ശരീഫ് ചെർപ്പുളശ്ശേരി, ഒ കെ മുഹമ്മദ്, ഇർശാദ് ഹുസൈൻ⁩, സകരിയ സഅദി, കെഎം സഖാഫി, റസാഖ് അൽ ഹസനി, ഉമർ സഖാഫി മാവുണ്ടിരി പ്രസംഗിച്ചു. സാലിഹ് സഖാഫി, ഹിശാം സഖാഫി നശീദ അവതരിപ്പിച്ചു.ഹസൻ അൻവരി മാരായമംഗലം, മഹ്ശൂഖ് അഹ്സനി , മുഹമ്മദലി മുസ്ലിയാർ, ഉമർ സഖാഫി വീരമംഗലം, നജീബ് അഹ്സനി, റശീദ് സഅദി, അബ്ദുറസാഖ് മിസ്ബാഹി, മുസ്തഫ സഖാഫി കുറ്റിക്കോട്, ബാവ മുസ്ലിയാർ, ഖാദർ ഫാളിലി, അശ്റഫ് ചളവറ, ശുഹൈബ് ചെർപ്പുളശ്ശേരി, സലീം മദനി, സിദ്ധീഖ് ചെർപ്പുളശ്ശേരി പങ്കെടുത്തു.

Spread the News

Leave a Comment