ശ്രീകൃഷ്ണപുരം. പൂക്കോട്ടുകാവ് പഞ്ചായത്തിലെ കാട്ടുകുളത്തു കഴിഞ്ഞ ദിവസം യുവതി മരിച്ച സംഭവത്തിൽ ശ്രീകൃഷ്ണപുരം പോലീസ് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ ദീക്ഷിദിന്റെ ഭാര്യ വൈഷ്ണവി 26 യാണ് വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ അവശനിരയിൽ കാണപ്പെട്ടത്. തുടർന്ന് മാങ്ങോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു. പിന്നീട് യുവതിയെ പാലക്കാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു..അസ്വാഭാവിക മരണ സ്ഥിരീകരിച്ചതോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയക്കുകയും പോസ്റ്റുമോട്ടത്തിൽ അസ്വാഭാവിക മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവ് ദീക്ഷിദിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആനമങ്ങാട് സ്വദേശിനിയാണ് മരിച്ച വൈഷ്ണവി.