ചെർപ്പുളശ്ശേരി/ എസ് വൈ എസ് സോൺ കമ്മിറ്റി ഒക്ടോബർ 11 ന് ചെർപ്പുളശ്ശേരി, മഠത്തിപ്പറമ്പിൽ സംഘടിപ്പിക്കുന്ന സ്നേഹലോകം പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ സ്നേഹ ഗീതവും സ്നേഹ മക്കാനിയും ശ്രദ്ധേയമായി. രാവിലെ 10 മണിക്ക് ആറ്റശ്ശേരിയിൽ നിന്നും തുടക്കം കുറിച്ച സാനേഹഗീതം സോണിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5ന് ചെർപ്പുളശ്ശേരിയിൽ സമാപിച്ചു.
വൈകിട്ട് 5 ന് ചെർപ്പുളശ്ശേരിയിൽ സ്നേഹമക്കാനി നടന്നു.
ടൗണിലെ ഒറ്റപ്പാലം റോഡിൽ നിന്നാരംഭിച്ച സ്നേഹ മക്കാനിയിൽ വലിയ ബഹുജനപങ്കാളിത്തവും സഹകരണവും ഉണ്ടായി. എല്ലാവരും സ്നേഹ ചായയും മധുരവും മദ്ഹ് ഗീതങ്ങളോടൊപ്പം ആസ്വദിച്ചു. ആറു മണിയോടെ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സ്നേഹ മക്കാനിയെ അഭിസംബോധന ചെയ്തു എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമർ മദനി വിളയൂർ, ഐപിഎഫ് ജില്ലാ ചെയർമാൻ അഡ്വ സൈതലവി, എസ് വൈ എസ് ജില്ലാ സ്വാന്തന സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി, കേരള മുസ്ലീം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി അബ്ദുർറഷീദ് സഖാഫി പട്ടിശ്ശേരി, എസ് വൈ എസ് സോൺ പ്രസിഡന്റ് റഫീഖ് സഖാഫി, സെക്രട്ടറി റഫീഖ് മാസ്റ്റർ, ഓകെ മുഹമ്മദ്, ഉമർ സഖാഫി അഭിസംബോധന ചെയ്തു. മുഹമ്മദലി മുസ്ലിയാർ, കെഎം സഖാഫി, റസാഖ് അൽ ഹസനി ആറ്റശ്ശേരി, അഷ്റഫ് ചളവറ, അഷ്റഫ് ചെർപ്പുളശ്ശേരി, ഇർഷാദ് ഹുസൈൻ, മുസ്തഫ സഖാഫി കുറ്റിക്കോട്, അശ്റഫ് ചളവറ, അനസ് എംകെ ,മുഹമ്മദ് ഷാ മുസലിയാർ പങ്കെടുത്തു.