ചെർപ്പുളശ്ശേരി. ശബരിമല അയ്യപ്പൻ്റെ സ്വർണ്ണപാളികൾ അടിച്ചുമാറ്റിയവർ രാജിവെക്കണമെന്നും, കുറ്റക്കാരെ ജയിലിലടക്കണമെന്നും ആവശ്യിപ്പട്ടുകൊണ്ട് ചെർപ്പുളശ്ശേരിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ ജ്വാല പ്രകടനം നടത്തി.പ്രകടനത്തിനു ശേഷം ചേർന്ന യോഗത്തിൽ
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് അകബർ അലി അദ്ധ്യക്ഷത വഹിച്ച യോഗം ഡിസിസി നിർവ്വാഹക സമിതി അംഗം പി.പി.വിനോദ് കുമാർ ഉൽഘാടനം ചെയ്തു. യു ഡി ഫ് ഷൊർണ്ണൂർ നിയോജക മണ്ഡലം ചെയർമാൻ ടി.ഹരിശങ്കരൻ, മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഉണ്ണികൃഷ്ണൻ, ഇസ്മയിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും, പ്രവർത്തകരും പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.