anugrahavision.com

ഓസ്കാർ അവാർഡ് പ്രഖ്യാപിച്ചു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒപ്പൻഹൈമർ മികച്ച സിനിമ

ലോസാഞ്ചലസ് : ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒപ്പൻഹൈമർ മികച്ച സിനിമയായി തിരഞ്ഞെടുത്തു കൊണ്ട് ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആണവായുധത്തിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെട്ട ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബോർട്ട് ഒപ്പൻ ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്.ഈ ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനയകനായും തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പൻഹൈമറായ തകർത്തഭിനയിച്ച കിലിയൻ മർഫി മികച്ച നടനായും പുവർ തിങ്സ് എന്ന ചിത്രത്തിന്റെ അഭിനയത്തിനു എമ്മ സ്റ്റോൺ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 13 വിഭാ​ഗങ്ങളിലായി ഓസ്കാറിനു നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒപ്പൻഹൈമർ 7 വിഭാ​ഗങ്ങളിൽ പുരസ്കാരം നേടി. മികച്ച സിനിമ,മികച്ച സംവിധായകൻ,മികച്ച നടൻ,മികച്ച ഒറിജിനൽ സ്‌കോർ,മികച്ച എഡിറ്റർ,മികച്ച ഛായാഗ്രഹണം,മികച്ച സഹനടൻ എന്നീ ഏഴു വിഭാ​ഗങ്ങളിൽ ഒപ്പൻഹൈർ ഓസ്കാർ തൂത്തുവാരി.റോബർട്ട് ഡൗണി ജൂനിയറാണ് മികച്ച സഹ നടൻ.

Spread the News
0 Comments

No Comment.