ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ 2026 ലെ കാളവേല ആഘോഷം സുഗമമായി നടത്തുന്നതിന് കാളവേല ആഘോഷ കമ്മിറ്റിയുടെ രൂപീകരണം ഒക്ടോബർ 19ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശ്രീദുർഗ്ഗാ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. എല്ലാ നല്ലവരായ ഭക്തജനങ്ങളും യോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ജി അനിൽ പത്രക്കുറിപ്പിൽ പറഞ്ഞു