ചെർപ്പുളശ്ശേരി/ മുഹമ്മദ് നബി [സ] യുടെ 1500ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി സോൺ തലങ്ങളിൽ സംഘടിപ്പിക്കുന്ന “സ്നേഹ ലോകം” പരിപാടി ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പിൽ ശനിയാഴ്ച നടക്കും . രാവിലെ 9:00നു കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ പ്രസിഡന്റ് അബൂബക്കർ മുസ്ലിയാർ പൂതക്കാട് പതാക ഉയർത്തി സമാരംഭം കുറിക്കും.സമസ്ത പാലക്കാട് ജില്ല സെക്രട്ടറി എംവി സിദ്ധീഖ് സഖാഫി ഒറ്റപ്പാലം സ്നേഹലോകം ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിക്കും. ജില്ലാ ദഅവ കാര്യ സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി ആമുഖ പ്രഭാഷണം നടത്തും.
. തിരുവസന്തം 1500 എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പദ്ധതികളാണ് എസ് വൈ എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. സോൺ തലങ്ങളിൽ നടക്കുന്ന “സ്നേഹ ലോകം” പരിപാടിയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഒരു പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന തിരുനബി പഠനമാണ് സ്നേഹലോകം. പ്രവാചകർ മുഹമ്മദ് നബി [സ] പ്രമേയമാകുന്ന വിവിധ സെഷനുകളിൽ ‘മധ്യമ നിലപാടിന്റെ സൗന്ദര്യം എന്ന വിഷയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂരും ഉസ് വത്തുൻ ഹസന എന്ന വിഷയത്തിൽ ജഅ്ഫർ ചേലക്കരയും ക്ലാസുകൾക്ക് നേതൃതം നൽകും. തിരുനബിയുടെ കർമ്മ ഭൂമിക, നബി സ്നേഹത്തിന്റെ മധുരം എന്നീ വിഷയങ്ങൾക്ക് സിറാജ് ദിനപത്രം എഡിറ്റർ മുസ്തഫ പി എറായ്ക്കൽ, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം ജലീൽ സഖാഫി കടലുണ്ടി നേതൃത്വം നൽകും. വൈകിട്ട് 4 ന് പൂർണതയുടെ മനുഷ്യ കാവ്യം എന്ന ശീർഷകത്തിൽ സെമിനാർ നടക്കും. സെമിനാറിൽ പ്രശസ്ത സാഹിത്യകാരൻ എംജെ ശ്രീചിത്രൻ, എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ബി ബഷീർ തൃശൂർ, ജില്ലാ പ്രവർത്തക സമിതി അംഗം റഫീഖ് കയ്ലിയാട് സംസാരിക്കും.
സോണിലെ 44 യൂണിറ്റുകളിൽനിന്നായി തെരെഞ്ഞെടുത്ത മുന്നൂറ് പ്രതിനിധികൾക്ക് പുറമെ മറ്റു മത, രാഷ്ട്രീയ, ബഹുജന സംഘടനകളിലെ സൗഹൃദ പ്രതിനിധികളും പങ്കെടുക്കും.
സ്നേഹഗീതം, സ്നേഹച്ചായ മക്കാനി,സ്നേഹ റസൂൽ ഓൺലൈൻക്വിസ് എന്നീ പ്രചരണപരിപാടികൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ക്വിസ് വിജയികൾക്ക് ആത്മീയ സമ്മേളനത്തിൽ ഗോൾഡ് കോയിൻ സമ്മാനമായി നൽകും.
വൈകീട്ട് ഏഴുമണിയോടെ ആത്മീയ സംഗമം ആരംഭിക്കും. സ്നേഹ സന്ദേശവും ആത്മീയ പ്രഭാഷണവും നടത്തി പ്രഗത്ഭ ഇസ്ലാമിക മതപ്രഭാഷകൻ അബ്ദു സമദ് സഖാഫി മായനാട് നേതൃത്വം നൽകും.സ്വാഗതസംഘം ചെയർമാൻ റശീദ് സഖാഫി പട്ടിശ്ശേരി അധ്യക്ഷത വഹിക്കും. ജമാലുദ്ദീൻ ഫൈസി പൂതക്കാട് പ്രാർത്ഥന നടത്തും. എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി സൈതലവി പൂതക്കാട് ഉദ്ഘാടനം ചെയ്യും. സോൺ ജനറൽ സെക്രട്ടറി റഫീഖ് കയ്ലിയാട് സ്വാഗതം പറയും. നാസർ ബാഖവി വീരമംഗലം, ബാപ്പു മുസ്ലിയാർ ചളവറ, ബാവ മുസ്ലിയാർ സാലിഹ് മോളൂർ,
സൈതലവി മോളൂർ, അലി സഖാഫി മഠത്തിപ്പറമ്പ്, അബു മുസ്ലിയാർ പൂതക്കാട്, അശ്റഫ് ചെർപ്പുളശ്ശേരി, മൊയ്തു ഹാജി, മുഹമ്മദലി മുസ്ലിയാർ മാരായമംഗലം, ബാവ മുസ്ലിയാർ, ഉമർസഖാഫി മാവുണ്ടിരി, ശമീർ പേങ്ങാട്ടിരി, ഉമർ സഖാഫി വീരമംഗലം, ശനൂബ്ചളവറ, സകരിയ സഅദി, കെഎം സഖാഫി, റസാഖ് അൽ ഹസനി, ഇർശാദ് ഹുസൈൻ പൂതക്കാട്, ശുഹൈബ് ചെർപ്പുളശ്ശേരി, മുസ്തഫ സഖാഫി കുറ്റിക്കോട് , നജീബ് അഹ്സനി, ശാഹിദ് മഠത്തിപ്പറമ്പ്, സലീം മദനി, അബൂബക്കർ സിദ്ദീഖ് ചെർപ്പുളശ്ശേരി എന്നിവർ പങ്കെടുക്കും. അശ്റഫ് ചളവറ നന്ദി പറയും.
വാർത്ത സമ്മേളനത്തിൽ കോഡിനേറ്റർ ശരീഫ് ചെർപ്പുളശ്ശേരി അസിസ്റ്റന്റ് കോഡിനേറ്റർ അശ്റഫ് ചെർപ്പുളശ്ശേരി
സ്വാഗത സംഘം ചെയർമാൻ റശീദ് സഖാഫി പട്ടിശ്ശേരി
സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലം, സെക്രട്ടറി റഫീഖ് കയ്ലിയാട്, ജനറൽ കൺവീനർ ഇർശാദ് ഹുസൈൻ പൂതക്കാട് പങ്കെടുത്തു.